Friday, May 21, 2010

ക്രൗഞ്ചപക്ഷി




ഇണ പിരിഞ്ഞ ക്രൗഞ്ചപക്ഷി !

എവിടെ പോയി അവന്‍റെ ഹൃദയ രാഗക്കിളി ?
ഹൃദയചിത്രം പൂര്‍ണ്ണമാക്കാന്‍ എന്നുവരും അവന്‍റെ ഇണ ,
മറ്റൊരു കാട്ടാളന്‍ വീണ്ടുമെത്തിയാല്‍
ആരുണ്ടിവിടെ മറ്റൊരു " മാനിഷാദ " പാടുവാന്‍.
നമുക്കിനി ഇനി വേണ്ട കണ്ണുനീരില്‍ എഴുതിയ മറ്റൊരു കാവ്യം..

ഇത് Gray Crowned Crane - ചാര നിറത്തിലുള്ള സാരസം .
വാല്മീകി മഹര്‍ഷിയുടെ മുന്നില്‍ വേടന്‍ എയ്തു വീഴ്ത്തിയ ക്രൗഞ്ചമിഥുന൦ ഇതുതന്നെയാണെന്നാണ് എന്‍റെ അറിവ്. ചിലപ്പോള്‍ തെറ്റാകാം.
ഇത് ഒരു സഫാരി പാര്‍ക്കില്‍ പോയപ്പോള്‍ എടുത്ത ചിത്രം ആണ് . ഇവന്‍റെ കൂട്ടുകാരി പിണങ്ങിയാന്നു തോന്നുന്നു മാറിയിരിക്കുകയാരുന്നു..

Friday, May 14, 2010

വിളക്കുമരം


രാത്രികള്‍ ഏറെയുണ്ട് ഇനിയും. ഞാന്‍ ഇവിടെയുണ്ടാകും നിങ്ങള്‍ക്ക് കൂട്ടായി ..

Tuesday, May 11, 2010

ആമ്പല്‍കുളം മെയ്ഡ് ബൈ ചൈന !







ഇതും ഒരു ആമ്പല്‍കുളംതന്നെ. ചൈനീസ്‌ ഡ്രാഗണ്‍ കാവല്‍നില്‍ക്കുന്ന ആമ്പല്‍ക്കുളം ! മെയ്ഡ് ബൈ ചൈന !
കുറെ നേരം ഞാന്‍ നോക്കിനിന്നുപോയി. ആമ്പല്‍ പൂക്കള്‍ എന്തോ പറയുന്നതുപോലെ. നാട്ടുകാരനെ കണ്ടതിന്‍റെ സന്തോഷമാണോ. അതോ ഒരു കാഴ്ചവസ്തുവായതിന്‍റെ പരിഭവം പറഞ്ഞതാണോ ?

Location : Epcot - FL

Thursday, May 6, 2010

ഞാന്‍ കണ്ട മഴവില്ല്





ഇന്ന് പെയ്ത മഴക്ക് ശേഷം വിരിഞ്ഞ മഴവില്ല്
ചോദിക്കാതെ വന്നു.... പറയാതെ പോയി....
കണ്ടു മതിവന്നില്ലാരുന്നു..
 

2010 © Anoop All Rights Reserved

Creative Commons License
Under United States License.