ഒരു പ്രധാനആകര്‍ഷണകേന്ദ്രമാണ്. സ്നോകോള്‍മി റിവറില്‍ , ഏകദേശം 275 അടിയോളം വരും ഈ വെള്ളച്ചാട്ടം. കുത്തനെ താഴേക്കുപതിക്കുന്നവെള്ളം തീര്‍ക്കുന്ന ആവരണം, മൂടല്‍മഞ്ഞു പോലെ കാഴ്ച മറയ്ക്കുന്നു. താഴ്വരയില്‍ പണ്ട് താമസിച്ചിരുന്ന തദ്ദേശവാസികളുടെ, സാംസ്കാരികജീവിതവും , ആദ്ധ്യാത്മീക ജീവിതവും ,വിശ്വാസങ്ങളുമൊക്കെ, ഈ സ്നോകോള്‍മി ഫോള്‍സുമായി ഇഴപിരിഞ്ഞു കിടക്കുന്നു . എല്ലാത്തിന്റെയും പരികര്‍ത്താവായ ചന്ദ്രന്‍ ,ആദ്യ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചത് ഇവിടെ വെച്ചാണെന്ന് അവര്‍ വിശ്വസിക്കുന്നു. ശക്തിയേറിയ വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നിന്നും തുടങ്ങി , ആകാശത്തില്‍ , കണ്ണേത്താദൂരം വരെ കാണുന്ന മൂടല്‍മഞ്ഞു സ്വര്‍ഗത്തെ, ഭൂമിയുമായി ബന്ധിക്കുന്നു . നമ്മുടെ പ്രാര്‍ത്ഥനകളെ സൃഷ്ടാവിന്‍റെ സന്നിധിയിലെത്തിക്കുന്നു. അവരുടെ ഈ വിശ്വാസം എത്ര സത്യമാണെന്ന് താഴ്വരയില്‍ നിന്നും മുകളിലേക്ക് നോക്കിയപ്പോള്‍ ഓര്‍ത്തുപോയി . സ്വര്‍ഗവും ഭൂമിയും ഒന്നായി ലയിച്ചുചേരുന്ന മനോഹരമായ കാഴ്ച. അവരോടൊപ്പം ഞാനും ഒരുനിമിഷം അങ്ങനെ വിശ്വസിച്ചു പോയി . എത്രമനോഹരം ഈ സങ്കല്പം ! ഏകദേശം 1 . 5 million ല്‍ അധികം ആളുകള്‍ ഓരോ വര്‍ഷവും ഇവിടെ വന്നുപോകുന്നു.
1992 ല്‍ ഈ വെള്ളച്ചാട്ടവും അവരുടെ കലര്‍പ്പില്ലാത്ത ഈ വിശ്വാസവുംഇഴപിരിക്കാതെ National Register of Historic Places ല്‍ Traditional Cultural Property യായി രജിസ്റ്റര്‍ ചെയ്യാന്‍ ഒരു ശ്രമം നടക്കുകയുണ്ടായി. പക്ഷേ ഇതിന്‍റെ ഉടമസ്ഥരായ Puget Sound Energy സമ്മതിക്കുകയുണ്ടായില്ല .പിന്നീടു അവരുടെ എതിര്‍പ്പുകള്‍ മാറുകയും 2009 റെജിസ്റ്ററില്‍ ചേര്‍ക്കുകയും ഉണ്ടായി.
രണ്ടു പവര്‍ പ്ലാന്റുകള്‍ ഇവിടെയുണ്ട്. 1898 ല്‍ സ്ഥാപിച്ച ഉപരിതലത്തില്‍ നിന്നും ഏകദേശം 270 അടി താഴെ സ്ഥിതിചെയ്യുന്ന ആദ്യത്തെ പ്ലാന്റ്, ലോകത്തിലെ ആദ്യത്തെ completely underground plant ആണ് .
Diagram : Two cutaways of the hydroelectric plant at Snoqualmie Falls, the upper illustration is "Diagram of Headworks" and the lower one is "Subterranean machinery chamber of the Snoqualmie Power Co." Source : Brochure Seattle and the Orient (1900).
അമ്മെ അമ്മെ ബോറടിക്കുന്നമ്മേ......ഇനി എന്താ പരിപാടി ?
വാ മക്കളെ ,അമ്മ പറയാം..
എല്ലാവരും ഉണ്ടല്ലോ ? മാത്തപ്പ നീ എവിടാ, ഞാന്‍ ഇവിടുണ്ടേ.......
ഇനി എല്ലാരും മുങ്ങിക്കുളിച്ചേ..... റെഡി വണ്‍ , ടു, ത്രീ...
മതി.ഇനി തിരിച്ചു പോകാം..
ഫ്രഷ് ആയി ..ഇനി ഉണങ്ങട്ടെ...
ഒരു നേരംപോക്ക് കാഴ്ച്ചയാരുന്നു എനിക്ക്. കണ്ടുനില്‍ക്കാന്‍ നല്ല രസം തോന്നി. രണ്ടു മൂന്നു ദിവസമേ ആയിട്ടുള്ളൂ വിരിഞ്ഞിറങ്ങിയിട്ടു . ഇതില്‍ എത്രയെണ്ണം അതിജീവിക്കുമെന്നറിയില്ല. അമ്മയുടെ കരുതല്‍ ഉണ്ടായിട്ട്കൂടി, ഇപ്പോള്‍തന്നെ രണ്ടെണ്ണം കുറവുണ്ട്. ഇപ്പോള്‍ അമ്മയോടുള്ള അവയുടെ സ്നേഹം കാണേണ്ടതുതന്നെ ,തിരിച്ചും. പക്ഷെ എത്രനാള്‍ ?
അന്തിമാനത്തുനിന്നും സന്ധ്യാ ഗാനം പോലെ പെയ്യ്തിറങ്ങുന്ന മഴ. ഇത് ജൂണ്‍ മാസം. എവിടെയാണെങ്കിലും ജൂണ്‍ മാസത്തിന്റെ കയ്യും പിടിച്ചു മഴയുംഉണ്ടാവുമല്ലോ ? . ഇടക്കെപ്പോളോ ദ്രുതതാലത്തിലെത്തുന്ന മഴയ്ക്ക് കൂട്ടായി ഇടിയുടെ അകമ്പടിയും . രാഗവിസ്ഥാരത്തിനോടുവില്‍, ആളൊഴിഞ്ഞ അരങ്ങുപോലെ നിശബ്ദമായ് സായംസന്ധ്യ. പെയ്തൊഴിഞ്ഞ മാനത്തു, ആര്‍ദ്രമായ മിഴിയോരത്തുവിരിയുന്ന,പറയാത്ത പ്രണയത്തിന്‍റെ വര്‍ണ്ണങ്ങള്‍ പോലെ, ഒരുമഴവില്ല് വിരിഞ്ഞു . ആ ഇരട്ട മഴവില്ലു ഈറന്‍ സന്ധ്യക്ക് കൂടുതല്‍ മിഴിവേകി . എന്‍റെ വഴിയില്‍ പൂത്തുനിന്ന വാകമരത്തില്‍ താളത്തോടെ പാട്ടുപാടി വന്നിരുന്ന പേരറിയാത്ത കിളികള്‍. പൊഴിഞ്ഞു വീണ പൂക്കളെ കണ്ടു കണ്ണുനീര്‍ പോഴിക്കുന്നതുപോലെ ,ചില്ലകളില്‍ മഴത്തുള്ളികള്‍. വഴിയരികില്‍ നില്‍ക്കുന്ന ഈ വാകമരത്തിനു പ്രണയകഥകള്‍ ഒന്നുംതന്നെ പറയുവാന്‍ കാണില്ല. പക്ഷെ ഓരോ ഋതുവിലും ആര്‍ക്കോവേണ്ടി പൂത്തുലയുന്നു. ഹൃദയത്തില്‍ തൊട്ടു വരച്ച ഒരു വര്‍ണ്ണ ചിത്രംപോലെ, കടും ചുവപ്പാര്‍ന്നു. ആ വര്‍ണ്ണം പ്രണയത്തിന്‍റെയോ ? അതോ വിരഹത്തിന്‍റെയോ ? ഉത്തരം കിട്ടാതെ ഞാന്‍ മടങ്ങി !
ഈ പോസ്റ്റ് എന്‍റെ സുഹൃത്ത് സുജിത്തിനും സുജിത്തിന്‍റെ സുഹൃത്തിനും. മഴക്കാറുകാരണം നല്ല വെളിച്ചം ഇല്ലായിരുന്നു . പിന്നെ ഫോട്ടോഗ്രാഫി അത്ര വശവുമില്ല .
വീട്ടില്‍ ഭാഗ്യംവരാന്‍ വേണ്ടിയാണത്രേ എന്നെ ഈ ചില്ലുകൂട്ടില്‍ ഇട്ടിരിക്കുന്നത് . ഇത്എന്‍റെ വിധിയോനിങ്ങളുടെഅറിവില്ലായ്മയോ ? ഇനി ആര് ,എന്നാണാവോ എനിക്കായി ഭാഗ്യം കൊണ്ടുവരിക. ഭക്ഷണവും സംരക്ഷണവും ഒക്കെയുണ്ട് ..... എങ്കിലും ...........
നമ്മള്‍ എത്ര പുരോഗമിച്ചാലും ഏതു ആധുനിക ലോകത്ത് ജീവിച്ചാലും ചിലവിശ്വാസങ്ങള്‍ അതൊരിക്കലും നമ്മളെ വിട്ടുപോകില്ല .ഇനി ചന്ദ്രനിലേക്ക് താമസം മാറ്റിയാലും നമ്മള്‍ അവയേയും ഒപ്പം കൊണ്ടുപോകും. വിശ്വാസങ്ങള്‍ നല്ലതുതന്നെ ,പക്ഷെ അത് ഒന്നിനെയും ദ്രോഹിക്കുന്നതരത്തിലുള്ളതാവരുത് എന്നുമാത്രം..
വാള്‍ട്ട് ഡിസ്നി വേള്‍ഡിലെ, സിന്‍ഡര്‍ല കാസില്‍ ഒരു രാത്രി കാഴ്ച. രാത്രിയിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന വെടിക്കെട്ടിനൊപ്പം പല വര്‍ണ്ണങ്ങള്‍ മാറി മാറി അണിയുന്ന ഈ കാസില്‍ മനോഹരമായ ഒരു കാഴ്ച തന്നെ. ഒപ്പം കാതിനിമ്പമാര്‍ന്ന സംഗീതവും !
എന്തൊരു ചെയിഞ്ച് !
Photo : anoop Magic Kingdom | Walt Disney World - FL