Location : Morikami Japanese Garden, FL
Thursday, June 17, 2010
Tuesday, June 15, 2010
Look there Daddy ...
Saturday, June 12, 2010
ഉപ്പുകൂട്ടി....
നാട്ടിലെ മാമ്പൂക്കളുടെയും, മാങ്ങയുടെയും കാലം കഴിഞ്ഞു... ഇവിടെ ഇപ്പോളാണ് അതിന്‍റെ സമയം. മാങ്ങ മൂത്തുതുടങ്ങുന്ന സമയം. പച്ചയോടെ കണ്ടപ്പോള്‍ , ചെറുപ്പകാലത്തു പൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങകള്‍ പെറുക്കി ഉപ്പും മുളകും ഒക്കെ കൂട്ടി തിന്നുന്ന ഓര്‍മ്മകള്‍ ! പിന്നെ രണ്ടെണ്ണം പറിച്ചു. വീട്ടിലെത്തിയപാടെ അനുസാരികള്‍ ഒകെ അടുപ്പിച്ചു. ചെറിയ ചുവന്നുള്ളികിട്ടാഞ്ഞതുകൊണ്ട് വലിയ ഉള്ളികൊണ്ട് അഡ്ജസ്റ്റ് ചെയ്തു. .......
" ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു
ഇപ്പൊഴാ കഥകളേ നീ അപ്പടീ മറന്നു....... "
കാല്പനികമായ ഗൃഹാതുരത്വം നിറഞ്ഞ ആ പാട്ടിന്‍റെ വരികള്‍ മനസ്സിലിരുന്നു ആരോ മൂളുന്നു ....
ഒരല്പ സമയത്തേക്ക് കാലം എനിക്കുവേണ്ടി പുറകോട്ടുപോയതുപോലെ തോന്നി... ഇതാണല്ലേ ഗൃഹാതുരത്വം....
Tuesday, June 8, 2010
അമ്മയും മക്കളും.....
അമ്മെ അമ്മെ ബോറടിക്കുന്നമ്മേ......ഇനി എന്താ പരിപാടി ?
വാ മക്കളെ ,അമ്മ പറയാം..
എല്ലാവരും ഉണ്ടല്ലോ ? മാത്തപ്പ നീ എവിടാ, ഞാന്‍ ഇവിടുണ്ടേ.......
ഇനി എല്ലാരും മുങ്ങിക്കുളിച്ചേ..... റെഡി വണ്‍ , ടു, ത്രീ...
മതി.ഇനി തിരിച്ചു പോകാം..
ഫ്രഷ് ആയി ..ഇനി ഉണങ്ങട്ടെ...
ഒരു നേരംപോക്ക് കാഴ്ച്ചയാരുന്നു എനിക്ക്. കണ്ടുനില്‍ക്കാന്‍ നല്ല രസം തോന്നി. രണ്ടു മൂന്നു ദിവസമേ ആയിട്ടുള്ളൂ വിരിഞ്ഞിറങ്ങിയിട്ടു . ഇതില്‍ എത്രയെണ്ണം അതിജീവിക്കുമെന്നറിയില്ല. അമ്മയുടെ കരുതല്‍ ഉണ്ടായിട്ട്കൂടി, ഇപ്പോള്‍തന്നെ രണ്ടെണ്ണം കുറവുണ്ട്. ഇപ്പോള്‍ അമ്മയോടുള്ള അവയുടെ സ്നേഹം കാണേണ്ടതുതന്നെ ,തിരിച്ചും. പക്ഷെ എത്രനാള്‍ ?
Saturday, June 5, 2010
നീരാട്ട്...
നീരാടുവാന്‍ പുഴയില്‍ നീരാടുവാന്‍..... നീയെന്തേ വയ്കിവന്നു.....
ഇത് ശരിക്കുള്ള ആനകളല്ല.. ചലിക്കുന്ന വെറും പ്രതിമകള്‍. യന്ത്രത്തിന്‍റെ സഹായത്താല്‍ അവ ചലിക്കുന്നുണ്ട്.. തുംബിക്കയില്‍ വെള്ളമെടുത്തു ചീറ്റുകയും ചെയ്യും. എന്തിനു പറയുന്നു , നല്ല ഭംഗിയായി അലറുകയും ചെയും.
ഇത് ഫ്ലോറിടയിലെ " Magic Kingdom " ത്തിലെ ഒരു കാഴ്ച. ബോട്ടില്‍ ഇരുന്നെടുതതായതിനാല്‍ ഷേക്ക് ആയിട്ടുണ്ട്...
Thursday, June 3, 2010
ഗുല്‍മോഹര്‍
അന്തിമാനത്തുനിന്നും സന്ധ്യാ ഗാനം പോലെ പെയ്യ്തിറങ്ങുന്ന മഴ. ഇത് ജൂണ്‍ മാസം. എവിടെയാണെങ്കിലും ജൂണ്‍ മാസത്തിന്റെ കയ്യും പിടിച്ചു മഴയുംഉണ്ടാവുമല്ലോ ? .
ഇടക്കെപ്പോളോ ദ്രുതതാലത്തിലെത്തുന്ന മഴയ്ക്ക് കൂട്ടായി ഇടിയുടെ അകമ്പടിയും . രാഗവിസ്ഥാരത്തിനോടുവില്‍, ആളൊഴിഞ്ഞ അരങ്ങുപോലെ നിശബ്ദമായ് സായംസന്ധ്യ. പെയ്തൊഴിഞ്ഞ മാനത്തു, ആര്‍ദ്രമായ മിഴിയോരത്തുവിരിയുന്ന,പറയാത്ത പ്രണയത്തിന്‍റെ വര്‍ണ്ണങ്ങള്‍ പോലെ, ഒരുമഴവില്ല് വിരിഞ്ഞു . ആ ഇരട്ട മഴവില്ലു ഈറന്‍ സന്ധ്യക്ക് കൂടുതല്‍ മിഴിവേകി .
എന്‍റെ വഴിയില്‍ പൂത്തുനിന്ന വാകമരത്തില്‍ താളത്തോടെ പാട്ടുപാടി വന്നിരുന്ന പേരറിയാത്ത കിളികള്‍. പൊഴിഞ്ഞു വീണ പൂക്കളെ കണ്ടു കണ്ണുനീര്‍ പോഴിക്കുന്നതുപോലെ ,ചില്ലകളില്‍ മഴത്തുള്ളികള്‍. വഴിയരികില്‍ നില്‍ക്കുന്ന ഈ വാകമരത്തിനു പ്രണയകഥകള്‍ ഒന്നുംതന്നെ പറയുവാന്‍ കാണില്ല. പക്ഷെ ഓരോ ഋതുവിലും ആര്‍ക്കോവേണ്ടി പൂത്തുലയുന്നു. ഹൃദയത്തില്‍ തൊട്ടു വരച്ച ഒരു വര്‍ണ്ണ ചിത്രംപോലെ, കടും ചുവപ്പാര്‍ന്നു. ആ വര്‍ണ്ണം പ്രണയത്തിന്‍റെയോ ? അതോ വിരഹത്തിന്‍റെയോ ? ഉത്തരം കിട്ടാതെ ഞാന്‍ മടങ്ങി !
ഈ പോസ്റ്റ് എന്‍റെ സുഹൃത്ത് സുജിത്തിനും സുജിത്തിന്‍റെ സുഹൃത്തിനും.
മഴക്കാറുകാരണം നല്ല വെളിച്ചം ഇല്ലായിരുന്നു . പിന്നെ ഫോട്ടോഗ്രാഫി അത്ര വശവുമില്ല .
Wednesday, June 2, 2010
Subscribe to:
Posts (Atom)