Friday, July 23, 2010
Monday, July 5, 2010
Sunday, July 4, 2010
Thursday, July 1, 2010
Saturday, June 26, 2010
Tuesday, June 22, 2010
Snoqualmie Falls - A Bridge Between Heaven and Earth.
ഒരു പ്രധാനആകര്‍ഷണകേന്ദ്രമാണ്. സ്നോകോള്‍മി റിവറില്‍ , ഏകദേശം 275 അടിയോളം വരും ഈ വെള്ളച്ചാട്ടം. കുത്തനെ താഴേക്കുപതിക്കുന്നവെള്ളം തീര്‍ക്കുന്ന ആവരണം, മൂടല്‍മഞ്ഞു പോലെ കാഴ്ച മറയ്ക്കുന്നു. താഴ്വരയില്‍ പണ്ട് താമസിച്ചിരുന്ന തദ്ദേശവാസികളുടെ, സാംസ്കാരികജീവിതവും , ആദ്ധ്യാത്മീക ജീവിതവും ,വിശ്വാസങ്ങളുമൊക്കെ, ഈ സ്നോകോള്‍മി ഫോള്‍സുമായി ഇഴപിരിഞ്ഞു കിടക്കുന്നു . എല്ലാത്തിന്റെയും പരികര്‍ത്താവായ ചന്ദ്രന്‍ ,ആദ്യ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചത് ഇവിടെ വെച്ചാണെന്ന് അവര്‍ വിശ്വസിക്കുന്നു. ശക്തിയേറിയ വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നിന്നും തുടങ്ങി , ആകാശത്തില്‍ , കണ്ണേത്താദൂരം വരെ കാണുന്ന മൂടല്‍മഞ്ഞു സ്വര്‍ഗത്തെ, ഭൂമിയുമായി ബന്ധിക്കുന്നു . നമ്മുടെ പ്രാര്‍ത്ഥനകളെ സൃഷ്ടാവിന്‍റെ സന്നിധിയിലെത്തിക്കുന്നു. അവരുടെ ഈ വിശ്വാസം എത്ര സത്യമാണെന്ന് താഴ്വരയില്‍ നിന്നും മുകളിലേക്ക് നോക്കിയപ്പോള്‍ ഓര്‍ത്തുപോയി . സ്വര്‍ഗവും ഭൂമിയും ഒന്നായി ലയിച്ചുചേരുന്ന മനോഹരമായ കാഴ്ച. അവരോടൊപ്പം ഞാനും ഒരുനിമിഷം അങ്ങനെ വിശ്വസിച്ചു പോയി . എത്രമനോഹരം ഈ സങ്കല്പം !
ഏകദേശം 1 . 5 million ല്‍ അധികം ആളുകള്‍ ഓരോ വര്‍ഷവും ഇവിടെ വന്നുപോകുന്നു.

1992 ല്‍ ഈ വെള്ളച്ചാട്ടവും അവരുടെ കലര്‍പ്പില്ലാത്ത ഈ വിശ്വാസവുംഇഴപിരിക്കാതെ National Register of Historic Places ല്‍ Traditional Cultural Property യായി രജിസ്റ്റര്‍ ചെയ്യാന്‍ ഒരു ശ്രമം നടക്കുകയുണ്ടായി. പക്ഷേ ഇതിന്‍റെ ഉടമസ്ഥരായ Puget Sound Energy സമ്മതിക്കുകയുണ്ടായില്ല .പിന്നീടു അവരുടെ എതിര്‍പ്പുകള്‍ മാറുകയും 2009 റെജിസ്റ്ററില്‍ ചേര്‍ക്കുകയും ഉണ്ടായി.
രണ്ടു പവര്‍ പ്ലാന്റുകള്‍ ഇവിടെയുണ്ട്. 1898 ല്‍ സ്ഥാപിച്ച ഉപരിതലത്തില്‍ നിന്നും ഏകദേശം 270 അടി താഴെ സ്ഥിതിചെയ്യുന്ന ആദ്യത്തെ പ്ലാന്റ്, ലോകത്തിലെ ആദ്യത്തെ completely underground plant ആണ് .

Diagram : Two cutaways of the hydroelectric plant at Snoqualmie Falls, the upper illustration is "Diagram of Headworks" and the lower one is "Subterranean machinery chamber of the Snoqualmie Power Co."
Source : Brochure Seattle and the Orient (1900).

Saturday, June 19, 2010
സുരക്ഷിതം ഈ നല്ലമരം ....
അമ്മയുടെ സ്നേഹം ആര്‍ദ്രമാണ്.പക്ഷെ അച്ഛന്‍റെ സ്നേഹം, അത് മനസ്സിനു കരുത്താണ്. അദൃശ്യമായ കരുതലിന്‍റെ സാന്ത്വനമാണ്. ഏതു നടുക്കടലില്‍ വീണാലും പിടിച്ചു നില്‍ക്കാന്‍ അദൃശ്യമായ ആ സാന്നിധ്യം മതിയാവും . പലപ്പോളും അത് തിരിച്ചറിയപ്പെടാതെ പോകുന്നു. തിരിച്ചറിയുമ്പോള്‍ ചിലപ്പോള്‍ വല്ലാതെ വയ്കിയിട്ടുണ്ടാവും...
ചിലര്‍ക്കൊക്കെ ആ സ്നേഹം ഒരു സങ്കല്‍പ്പമോ ഓര്‍മ്മയോആവാം . പക്ഷെ ആ ഓര്‍മ്മപോലും പ്രതിസന്ധികളില്‍ നമുക്ക് കരുത്തു തരുന്നു. ഒരു കവചം പോലെ സംരക്ഷിക്കുന്നു .. അതല്ലേ ആ ഓര്‍മ്മ മാഞ്ഞുപോവാതെ നാം നെഞ്ചിലേറ്റിനടക്കുന്നത് ....
അച്ഛാ , ആ സ്നേഹമാണെന്‍റെ കരുത്ത്....
Loc : Sea World, FL.
Subscribe to:
Posts (Atom)