Sunday, March 28, 2010
Sunday, March 21, 2010
Friday, March 19, 2010
അമ്പട ഞാനേ !
ഇത് കാഴ്ചക്ക് ഒരു സാധാരണ പുളിമരം. പക്ഷെ അവന്‍ നില്‍കുന്ന സ്ഥലത്തിന്‍റെ പ്രത്യേകത കൊണ്ടാണ് ഒന്ന് നോക്കിനിന്നു പോയത് . മോറികമി ജാപ്പനീസ് ഗാര്‍ഡനിലെ ഒട്ടും മോശമല്ലാത്ത സ്ഥലത്താണ് ഇവന്‍ തല ഉയര്‍ത്തിനില്‍ക്കുന്നത്. ഇലകളെല്ലാം കൊഴിഞ്ഞതിനാല്‍ കാഴ്ചക്കു വലിയ ഭംഗി തോന്നിയില്ല.
അലുക്കുകള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ തൂങ്ങിക്കിടക്കുന്ന കായ്കള്‍കണ്ടപ്പോള്‍ വായില്‍ കപ്പലോട്ടം തുടങ്ങി. എത്രനേരം നോക്കി നിക്കും ! ഞാന്‍ തെക്കൊട്ടുന്നം വെച്ചാല്‍ വീഴുന്നത് വടക്കോട്ടാണെന്ന കാര്യമൊക്കെ മറന്നു ഒരു കൊഴികിട്ടനെന്താ മാര്‍ഗമെന്നാലോചിച്ചു. കോഴി പോയിട്ട് ഒരു ഈര്‍ക്കില്‍ പോലും കണ്ടില്ല. കിട്ടാത്ത പുളിക്ക് അപ്പടി പുളിയാണെന്ന് പറഞ്ഞിട്ട് പോരാന്‍ പറ്റുമോ ? പിന്നെ കൊതിക്കുണ്ടോ നാണവും മാനവും. നിന്ന നിപ്പില്‍ ഒറ്റച്ചാട്ടം. ദാ കയ്യില്‍ രണ്ടെണ്ണം ! നിന്ന നിപ്പില്‍ ഒരെണ്ണം തിന്നു കഴിഞ്ഞപ്പോളാണ് സമാധാനമായത്. സെക്ക്യുരിട്ടി ക്കാരുടെ ജാപ്പനീസിലുള്ള നല്ല ഒരു "പ്രഭാഷണം" പ്രതീക്ഷിച്ചാണ് ചുറ്റും നോക്കിയത് . പക്ഷെ ഇവന്‍ ഏതു കൂതറ നാട്ടില്‍നിന്നു വന്നവനാട എന്നമട്ടിലുള്ള അവരുടെ നിപ്പുകണ്ടപ്പോള്‍ , അങ്ങ് ദൂരെ ഇന്ത്യ എന്നൊരു രാജ്യമുണ്ടെന്നും ,അതിന്‍റെ ഇങ്ങേ അറ്റത്ത് കേരളമെന്ന ഒരു സ്റ്റേറ്റ് ഉണ്ടെന്നും അവിടെ കോട്ടയത്ത് വന്നാല്‍ ഇങ്ങനെയും ഉള്ള ആള്‍ക്കാരെ കാണാമണ്ണാ എന്ന് മനസ്സില്‍ പറഞ്ഞു അവിടുന്ന് മുങ്ങി ! നാട് മറന്നാലും "മൂട് " മറക്കാന്‍ പറ്റുമോ ?
തൊട്ടടുത്തു ധ്യാനനിരതയായിയിരുന്ന മദാമ്മച്ചി വീണ്ടും തന്‍റെ ധ്യാനം തുടര്‍ന്നു !
Photos : anoop
Saturday, March 13, 2010
ഒരു ശിശിരകാലം


കാലം.. ശിശിരകാലത്ത് പൊഴിയുന്ന ഇലകള്‍ പോലെ കൊഴിഞ്ഞു വീഴുന്നു ! പടിയിറങ്ങിപോകുന്ന കാലത്തെ ആര്‍ക്കും തടയാന്‍ കഴിയില്ല. ഈ ഇറങ്ങിപോക്കില്‍ കൂടെ പടിയിറങ്ങുന്ന ചിലതിനു മാത്രം ഉത്തരമില്ല. ചില വേര്‍പാടുകള്‍ക്കും......... കാലപ്രാവഹത്തില്‍ വേര്‍പാടുകള്‍ അനിവാര്യമല്ലേയെന്നു ഒരാശ്വാസത്തിനായി മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും .......
ശിശിരകാലത്ത് മരത്തില്‍ നിന്നും വേര്‍പെട്ടു കാറ്റിന്‍റെ കയ്യില്‍പ്പിടിച്ചു മെല്ലെ മെല്ലെ പറന്നു വീഴുന്ന ഇലകളോട് പോഴിയല്ലേന്നു പറയാന്‍ ആര്‍ക്ക് സാധിക്കും. " സാരമില്ല ,എന്‍റെ ഈ വേര്‍പാട് മറ്റൊരു നല്ല പൂക്കാലത്തിനുവേണ്ടിയല്ലേ" എന്ന്, നെഞ്ചിനുള്ളിലവശേഷിപ്പിച്ച മുറിവുകളുമായി പറന്നകലുംപോള്‍ അവ നമ്മോടു മന്ത്രിക്കുന്നുണ്ടാവും .പക്ഷെ ഈ പൊഴിഞ്ഞു വീഴ്ചയില്‍ ഉണ്ടാകുന്ന മുറിവുകള്‍ ഉണക്കാന്‍ വരാന്‍ പോകുന്ന പൂക്കാലങ്ങള്‍ക്കാകുമോ ? നമ്മുടെ നെഞ്ചോട് ചേര്‍ക്കുന്നവ പടിയിറങ്ങി അകന്നുപോകുംമ്പോളുണ്ടാകുന്ന വേദന മറയ്ക്കാന്‍ ഏതു പൂക്കാലത്തിന് കഴിയും.
ഇനിയും കാലം മാറും മറ്റൊരു വസന്ത കാലത്തില്‍ ഈ മരങ്ങളില്‍ ഇലകളും വരും പൂക്കളും വരും. പക്ഷെ എന്‍റെ നെഞ്ചില്‍നിന്നും കൊഴിഞ്ഞ ഇലകളുടെ മുറിപ്പാടുകള്‍ മാറ്റാന്‍ ഇനിയൊരു പൂക്കാലത്തിനാകുമോ ?..........
ഋതുക്കള്‍ മാറിമറഞ്ഞിട്ടും മറക്കാനാവുന്നില്ല 2007 ലെ ഡാളസ്സിലെ ഈ ശിശിരം. മറക്കാനാവില്ല എനിക്കീ ജന്മത്തില്‍ .....



മറ്റൊരു പകലുകൂടി എരിഞ്ഞടങ്ങുന്നു. ഈ ശിശിരകാല സന്ധ്യയില്‍ ഇനി ഞാനും തണുത്തുറഞ്ഞ എന്‍റെ ഏകാന്തതയും മാത്രം.
anoop.
Friday, March 12, 2010
വശ്യം മനോഹരം !

തണുത്തു ഈറനായ ദിവസങ്ങള്‍ക്കിടക്ക് വല്ലപ്പോഴും വീണുകിട്ടിയിരുന്ന ഒരു തെളിവാര്‍ന്ന സായാഹ്നത്തില്‍ വെറുതെ അപ്പുറത്തുള്ള കുന്നിന്മുകളിലേക്ക് ഒന്ന് കയറിയപ്പോള്‍ കിട്ടിയ ഒരു ചിത്രം...
തടാകത്തിന്‍റെ നീലിമയും നിശബ്ദതയും വല്ലാതെ മോഹിപ്പിച്ചു.വല്ലാത്തൊരു വശ്യത.

കുന്നിന്‍റെ ചരിവുകളില്‍ വീടുവെച്ചു താമസികുന്നവരോട് ചെറിയ അസൂയ തോന്നാതിരുന്നില്ല . കാലാവസ്ഥക്കും ഭുപ്രകൃതിക്കും അനുസരിച്ച് സ്ഥലത്തിനോടു ഇണങ്ങി ചേരുന്ന വിധം പണിതിരിക്കുന്ന വീടുകള്‍ വളരെ മനോഹരങ്ങളാണ്. നിറയെ പൂത്തുനില്‍ക്കുന്ന ചെടികള്‍ അവയുടെ ഭംഗി വര്‍ധിപ്പിക്കുന്നു.
ഇതും ദൈവത്തിന്‍റെ സ്വന്തം നാടുതന്നെ !
Photos : Anoop
Loc : Steilacoom, Washington
Wednesday, March 10, 2010
കടലോര കാഴ്ചകള്‍ .....
മയാമി, ഹോളിവുഡ് ബീച്ചിലെ ചില കാഴ്ചകള്‍ ..











Photos : anoop.
ശാന്തമായ ഒരു സായാഹ്നം ...
ദാ വരുന്നു...........
മണിവിളക്ക് വേണ്ട മുകില്‍ കാണേണ്ട ഈ പ്രേമ സല്ലാപം...
കളി പറഞ്ഞിരിക്കും കിളി തുടങ്ങിയല്ലോ തന്‍ രാഗ സംഗീതം
ഇരു കരളുകളില്‍ വിരുന്നു വന്നു മായാത്ത മധുമാസം ............
നമുക്കീ തീരത്ത് അല്‍പസമയം കൂടി ഇരിക്കാം. മനോഹരമല്ലേ ഈ സായാഹ്നം.
അലറിയടിച്ച കാറ്റിന്‍റെ കയ്യില്‍പിടിച്ചു ഒപ്പം ആര്‍ത്തലച്ച തിരകലെല്ലാം പിന്‍വാങ്ങുകയാണ്.
അന്തിമാനവും ചുവന്നു തുടങ്ങുന്നു.
എന്‍റെഹൃദയത്തില്‍ നിന്നെ കുറിച്ച് ഞാന്‍ കണ്ട സ്വപ്നങ്ങള്‍ പങ്കുവെക്കാം.
മനസ്സ് ശാന്തമാക്കി ഇത്തിരി നടക്കാമെന്ന് കരുതിയാണ് .പക്ഷെ വീണ്ടു പ്രതിബന്ധങ്ങള്‍. ചാടികടക്കാന്‍ പ്രായം സമ്മതിക്കുന്നില്ല .എങ്ങോട്ട് പോകും..........
നൃത്തവും സംഗീതവും .അത് ഞങ്ങളുടെ ജീവിതത്തിന്‍റെ തന്നെ ഭാഗമാണ്. വയ്കുന്നേരങ്ങളില്‍ ,ഒഴിവുദിനങ്ങളില്‍ ,വാരാംദ്യങ്ങളില്‍ പ്രിയപ്പെട്ടവന്റെ കയ്യുംപിടിച്ചു ഒഴുകിവരുന്ന സംഗീതത്തോടൊപ്പം ഒരല്പം ലഹരിയില്‍ ചുവടുവെക്കുംപോള്‍ അത് മനസുകളില്‍നിന്നും മനസുകളിലെക്കുള്ള ചുവടുവെയ്പുകൂടിയാണ്.. ഇടക്കൊക്കെ നമുക്കീ ജീവിതം ഒരു ആഘോഷമാക്കാം ...
Photos : anoop.
Monday, March 8, 2010
Subscribe to:
Posts (Atom)