Showing posts with label പ്രകൃതി. Show all posts
Showing posts with label പ്രകൃതി. Show all posts

Thursday, October 14, 2010

മാറ്റം


ഋതു ഭേദങ്ങളുടെ ഈ മാറ്റം സ്വന്തം ഭാഗമായി ചേര്‍ത്തുപിടിച്ച്...........

Tuesday, October 5, 2010

പടിഞ്ഞാറ് ചുവന്നു ..















പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോര്‍ക്കാം
പുലരി വീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും
പുതുവെളിച്ചം തേടി നീങ്ങാം
ഇനിയും തുടര്‍ക്കഥയിതു തുടരാം.......

Wednesday, September 29, 2010

ദൈവികത മറഞ്ഞു കൊണ്ടിരിക്കുന്ന ദൈവത്തിന്റെ നാട് !

മാതൃഭുമിയുടെ സീഡ് ചിത്ര പ്രദര്‍ശനം





















മാതൃഭുമിയുടെ സീഡ് ( SEED - Student Empowerment for Environmental Development ) ഒരു ചിത്ര പ്രദര്‍ശനം ആണ് ഇത്.
എന്താണ് പറയണ്ടത് ? ആരോടാണ് പറയണ്ടത് ?
ഇതൊഴിവാക്കാന്‍ നമുക്കുതന്നെ നമ്മളെകൊണ്ട് പറ്റുന്നത് പോലെഒക്കെ ചെയ്യാം. അല്ലെ.
മാതൃഭുമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ....

Wednesday, August 25, 2010

Friday, August 20, 2010

ഓണാശംസകള്‍ ....

പൂവിളി പൂവിളി പൊന്നോണമായി....

സ്മൃതിയില്‍ നിറഞ്ഞ ഓണാശംസകള്‍ ...

Tuesday, June 22, 2010

Snoqualmie Falls - A Bridge Between Heaven and Earth.



സ്നോകോള്‍മി ഫോള്‍സ് ( Snoqualmie Falls ), വാഷിംഗ്‌ടണിലെ ‍
ഒരു പ്രധാനആകര്‍ഷണകേന്ദ്രമാണ്. സ്നോകോള്‍മി റിവറില്‍ , ഏകദേശം 275 അടിയോളം വരും ഈ വെള്ളച്ചാട്ടം. കുത്തനെ താഴേക്കുപതിക്കുന്നവെള്ളം തീര്‍ക്കുന്ന ആവരണം, മൂടല്‍മഞ്ഞു പോലെ കാഴ്ച മറയ്ക്കുന്നു. താഴ്വരയില്‍ പണ്ട് താമസിച്ചിരുന്ന തദ്ദേശവാസികളുടെ, സാംസ്കാരികജീവിതവും , ആദ്ധ്യാത്മീക ജീവിതവും ,വിശ്വാസങ്ങളുമൊക്കെ, ഈ സ്നോകോള്‍മി ഫോള്‍സുമായി ഇഴപിരിഞ്ഞു കിടക്കുന്നു . എല്ലാത്തിന്റെയും പരികര്‍ത്താവായ ചന്ദ്രന്‍ ,ആദ്യ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചത് ഇവിടെ വെച്ചാണെന്ന് അവര്‍ വിശ്വസിക്കുന്നു. ശക്തിയേറിയ വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നിന്നും തുടങ്ങി , ആകാശത്തില്‍ , കണ്ണേത്താദൂരം വരെ കാണുന്ന മൂടല്‍മഞ്ഞു സ്വര്‍ഗത്തെ, ഭൂമിയുമായി ബന്ധിക്കുന്നു . നമ്മുടെ പ്രാര്‍ത്ഥനകളെ സൃഷ്ടാവിന്‍റെ സന്നിധിയിലെത്തിക്കുന്നു. അവരുടെ ഈ വിശ്വാസം എത്ര സത്യമാണെന്ന് താഴ്വരയില്‍ നിന്നും മുകളിലേക്ക് നോക്കിയപ്പോള്‍ ഓര്‍ത്തുപോയി . സ്വര്‍ഗവും ഭൂമിയും ഒന്നായി ലയിച്ചുചേരുന്ന മനോഹരമായ കാഴ്ച. അവരോടൊപ്പം ഞാനും ഒരുനിമിഷം അങ്ങനെ വിശ്വസിച്ചു പോയി . എത്രമനോഹരം ഈ സങ്കല്പം !
ഏകദേശം 1 . 5 million ല്‍ അധികം ആളുകള്‍ ഓരോ വര്‍ഷവും ഇവിടെ വന്നുപോകുന്നു.







1992 ല്‍ ഈ വെള്ളച്ചാട്ടവും അവരുടെ കലര്‍പ്പില്ലാത്ത ഈ വിശ്വാസവുംഇഴപിരിക്കാതെ National Register of Historic Places ല്‍ Traditional Cultural Property യായി രജിസ്റ്റര്‍ ചെയ്യാന്‍ ഒരു ശ്രമം നടക്കുകയുണ്ടായി. പക്ഷേ ഇതിന്‍റെ ഉടമസ്ഥരായ Puget Sound Energy സമ്മതിക്കുകയുണ്ടായില്ല .പിന്നീടു അവരുടെ എതിര്‍പ്പുകള്‍ മാറുകയും 2009 റെജിസ്റ്ററില്‍ ചേര്‍ക്കുകയും ഉണ്ടായി.

രണ്ടു പവര്‍ പ്ലാന്റുകള്‍ ഇവിടെയുണ്ട്. 1898 ല്‍ സ്ഥാപിച്ച ഉപരിതലത്തില്‍ നിന്നും ഏകദേശം 270 അടി താഴെ സ്ഥിതിചെയ്യുന്ന ആദ്യത്തെ പ്ലാന്റ്, ലോകത്തിലെ ആദ്യത്തെ completely underground plant ആണ് .



Diagram : Two cutaways of the hydroelectric plant at Snoqualmie Falls, the upper illustration is "Diagram of Headworks" and the lower one is "Subterranean machinery chamber of the Snoqualmie Power Co."
Source : Brochure Seattle and the Orient (1900).

Thursday, April 22, 2010

മഴ മേഘം ..










പെയ്തൊഴിയാന്‍ കാത്തുനില്‍ക്കുന്ന വര്‍ഷ മേഘം..
ഇന്ന് ഭൗമദിനം !
 

2010 © Anoop All Rights Reserved

Creative Commons License
Under United States License.