Tuesday, June 8, 2010

അമ്മയും മക്കളും.....


അമ്മെ അമ്മെ ബോറടിക്കുന്നമ്മേ......ഇനി എന്താ പരിപാടി ?


വാ മക്കളെ ,അമ്മ പറയാം..


എല്ലാവരും ഉണ്ടല്ലോ ? മാത്തപ്പ നീ എവിടാ, ഞാന്‍ ഇവിടുണ്ടേ.......


ഇനി എല്ലാരും മുങ്ങിക്കുളിച്ചേ..... റെഡി വണ്‍ , ടു, ത്രീ...


മതി.ഇനി തിരിച്ചു പോകാം..


ഫ്രഷ്‌ ആയി ..ഇനി ഉണങ്ങട്ടെ...

ഒരു നേരംപോക്ക് കാഴ്ച്ചയാരുന്നു എനിക്ക്. കണ്ടുനില്‍ക്കാന്‍ നല്ല രസം തോന്നി. രണ്ടു മൂന്നു ദിവസമേ ആയിട്ടുള്ളൂ വിരിഞ്ഞിറങ്ങിയിട്ടു . ഇതില്‍ എത്രയെണ്ണം അതിജീവിക്കുമെന്നറിയില്ല. അമ്മയുടെ കരുതല്‍ ഉണ്ടായിട്ട്കൂടി, ഇപ്പോള്‍തന്നെ രണ്ടെണ്ണം കുറവുണ്ട്. ഇപ്പോള്‍ അമ്മയോടുള്ള അവയുടെ സ്നേഹം കാണേണ്ടതുതന്നെ ,തിരിച്ചും. പക്ഷെ എത്രനാള്‍ ?

10 comments:

  1. നല്ല ചിത്രങ്ങൾ!

    ReplyDelete
  2. തികച്ചും സാധാരണമായ ബാക്ക്ഗ്രൌണ്ട് വളരെ മനോഹരമായി എടുത്തിരിക്കുന്നു

    ReplyDelete
  3. വളരെ മനോഹരം...
    നന്മയുടെ പ്രതീകം : അമ്മയുടെ സ്നേഹം
    പകരം വക്കാനുണ്ടോ അതിനു സമമായി ???

    ReplyDelete
  4. വളരെ നല്ല ചിത്രങ്ങൾ...
    മനോഹരം...

    ReplyDelete
  5. nalla bhangiyulla chithrangal....

    ReplyDelete
  6. മനോഹരം... ചിത്രങ്ങളും അടിക്കുറിപ്പുകളും...

    ReplyDelete
  7. അലി,ഹേമാംബിക,ടോംസ്‌,ഉപാസന , Naushu,Jimmy
    നന്ദി ,നിങ്ങളുടെ കമന്റുകള്‍ക്ക് , എനിക്ക് വളരെ സന്തോഷമുണ്ട്. എന്‍റെ ചിത്രങ്ങളും ഇഷ്ടപെടുന്നുണ്ടല്ലോ ..

    സുജിത്തേ, അമ്മമാരെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക് ഇളയ രാജയുടെ ഒരു പാട്ടിന്‍റെ വരികളാണ് ഓര്‍മ വരുന്നത്
    ' നെഞ്ചിലെ പാലമൃതേകി ,വേനലില്‍ തണലായി
    എന്‍റെയീ ജന്മംനിന്നു പൊള്ളുംമരുയാത്രയില്‍.. '
    നിര്‍ഭാഗ്യവശാല്‍ ഈ പാട്ട് അധികം ശ്രദ്ധിക്കപ്പെട്ടില്ല എന്ന് തോന്നുന്നു ..

    ടോംസ്, ചിത്രങ്ങള്‍ അതുപടി സ്വാഭാവികതയോടെ എടുക്കന്നാണ് ഇഷ്ടം. ഞാന്‍ പ്രോസെസ്സ് പോലും ചെയ്യാറില്ല. അതുകൊണ്ട് പലതും quality കുറഞ്ഞതാണ് .

    ReplyDelete
  8. " ചിത്രങ്ങള്‍ അതുപടി സ്വാഭാവികതയോടെ എടുക്കന്നാണ് ഇഷ്ടം. ഞാന്‍ പ്രോസെസ്സ് പോലും ചെയ്യാറില്ല. അതുകൊണ്ട് പലതും quality കുറഞ്ഞതാണ് "

    ചിത്രങ്ങളില്‍ "ജീവന്‍" തുളുംബുന്നത് ഇത് കൊണ്ടാണ് ...അത് അതെ പടി പകര്‍ത്തുന്നത് കൊണ്ട് ...ഈ അമ്മയും കുഞ്ഞുങ്ങളും കാണാന്‍ എന്ത് രസം ...സത്യത്തില്‍ നാട്ടില്‍ പോവാന്‍ തോന്നണു ...അമ്മയെ ശരിക്കും മിസ്സ്‌ ചെയ്യുന്നു വല്ലാതെ ..നാടും വീടും എല്ലാം ...

    ReplyDelete

 

2010 © Anoop All Rights Reserved

Creative Commons License
Under United States License.