നാട്ടിലെ മാമ്പൂക്കളുടെയും, മാങ്ങയുടെയും കാലം കഴിഞ്ഞു... ഇവിടെ ഇപ്പോളാണ് അതിന്‍റെ സമയം. മാങ്ങ മൂത്തുതുടങ്ങുന്ന സമയം. പച്ചയോടെ കണ്ടപ്പോള്‍ , ചെറുപ്പകാലത്തു പൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങകള്‍ പെറുക്കി ഉപ്പും മുളകും ഒക്കെ കൂട്ടി തിന്നുന്ന ഓര്‍മ്മകള്‍ ! പിന്നെ രണ്ടെണ്ണം പറിച്ചു. വീട്ടിലെത്തിയപാടെ അനുസാരികള്‍ ഒകെ അടുപ്പിച്ചു. ചെറിയ ചുവന്നുള്ളികിട്ടാഞ്ഞതുകൊണ്ട് വലിയ ഉള്ളികൊണ്ട് അഡ്ജസ്റ്റ് ചെയ്തു. .......
" ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു
ഇപ്പൊഴാ കഥകളേ നീ അപ്പടീ മറന്നു....... "
കാല്പനികമായ ഗൃഹാതുരത്വം നിറഞ്ഞ ആ പാട്ടിന്‍റെ വരികള്‍ മനസ്സിലിരുന്നു ആരോ മൂളുന്നു ....
ഒരല്പ സമയത്തേക്ക് കാലം എനിക്കുവേണ്ടി പുറകോട്ടുപോയതുപോലെ തോന്നി... ഇതാണല്ലേ ഗൃഹാതുരത്വം....
ചമ്മന്തി ഉണ്ടാക്കാനാണോ ?
ReplyDeleteസംശയം വേണ്ട. ഇത് തന്നെയാണ് ആ പറഞ്ഞ സാധനം..
ReplyDelete:)
എന്റമ്മോ.... വായില്‍ വെള്ളം നിറഞ്ഞു.....
ReplyDeleteഅനൂപേ ,മാങ്ങാ കൂടി പൊളിച്ചു വക്കാമായിരുന്നു.
ReplyDelete