അമ്മയുടെ സ്നേഹം ആര്‍ദ്രമാണ്.പക്ഷെ അച്ഛന്‍റെ സ്നേഹം, അത് മനസ്സിനു കരുത്താണ്. അദൃശ്യമായ കരുതലിന്‍റെ സാന്ത്വനമാണ്. ഏതു നടുക്കടലില്‍ വീണാലും പിടിച്ചു നില്‍ക്കാന്‍ അദൃശ്യമായ ആ സാന്നിധ്യം മതിയാവും . പലപ്പോളും അത് തിരിച്ചറിയപ്പെടാതെ പോകുന്നു. തിരിച്ചറിയുമ്പോള്‍ ചിലപ്പോള്‍ വല്ലാതെ വയ്കിയിട്ടുണ്ടാവും...
ചിലര്‍ക്കൊക്കെ ആ സ്നേഹം ഒരു സങ്കല്‍പ്പമോ ഓര്‍മ്മയോആവാം . പക്ഷെ ആ ഓര്‍മ്മപോലും പ്രതിസന്ധികളില്‍ നമുക്ക് കരുത്തു തരുന്നു. ഒരു കവചം പോലെ സംരക്ഷിക്കുന്നു .. അതല്ലേ ആ ഓര്‍മ്മ മാഞ്ഞുപോവാതെ നാം നെഞ്ചിലേറ്റിനടക്കുന്നത് ....
അച്ഛാ , ആ സ്നേഹമാണെന്‍റെ കരുത്ത്....
Loc : Sea World, FL.
നല്ല ചിത്രം...
ReplyDeleteനല്ല വിവരണം, താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്
ReplyDeleteഅമ്മയുടെ സ്നേഹത്തിന്റെ തണുപ്പും, അച്ഛന്റെ കരുത്തിന്റെ ചൂടും നല്ല മക്കളുടെ
ReplyDeleteഎത് പ്രതികൂല സാഹചര്യത്തേയും മറികടന്ന് മുന്നേറാനുള്ള പ്രചോദനമാകുന്നു.
അച്ഛനോടുള്ള അമ്മയുടെ ഹൃദയ ബന്ധം ദൃഢമാകുന്തോറും മക്കളുടെ കരുത്ത് കൂടിക്കൊണ്ടിരിക്കും.
അച്ഛന്‍റെ സ്നേഹം, അത് മനസ്സിനു കരുത്താണ്.പലപ്പോഴും അത് തിരിച്ചറിയപ്പെടാതെ പോകുന്നു. തിരിച്ചറിയുമ്പോള്‍ ചിലപ്പോള്‍ വല്ലാതെ വൈകിയിട്ടുണ്ടാകും ...
ReplyDeleteഅധികമാരും പറയാത്ത വിഷയം...
ReplyDeleteവളരെ ശെരിയാണ് അനൂപേ; പലപ്പോഴും ആരും മനസ്സിലാക്കാത്ത ആ തണല്‍ മരം..
സ്നേഹത്തിന്റെ; കരുതലിന്റെ.
മിക്കവാറും ആ സ്നേഹം പ്രകടനത്തില്‍ വരാറില്ല; അതായിരിക്കും പലരും തിരിച്ചറിയാത്തത് !
"ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു ...
കുഞ്ഞിക്കാലടി ഓരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെ വന്നു...."
അതായിരുന്നു, ഇന്നുമാണ്; എനിക്കെന്റെ അച്ഛന്‍.
"മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍നീടുമോ "
നല്ല ചിത്രവും വരികളും...
ReplyDeleteചിത്രവും വരികളും കൊള്ളാം...
ReplyDeleteNaushu - സന്തോഷമുണ്ട് കേട്ടോ
ReplyDeleteസന്ദീപ് : നമസിലാക്കാന്‍ വിഷമം ആണ് ആ സ്നേഹം
ചിത്രകാരാ : രണ്ടും ചേരുമ്പോള്‍ കിട്ടുന്ന സംരക്ഷണം അത് വേറെ ഒരിടത്തുനിന്നും കിട്ടില്ല
@ കാഴ്ചകള്‍ : ഈ കാഴ്ച കാണാന്‍ വന്നതില്‍ സന്തോഷം
സുജിത്തേ : ശരിയാണ് ,അച്ചന്മാരുടെ വിഷമം ആരും മനസിലാക്കുന്നില്ല , സ്വന്തം ആഗ്രഹങ്ങള്‍ മനസിലോതുക്കി, ഏത്ര വിഷമം വന്നാലും ഒന്ന് കരയാന്‍ പോലും പറ്റാതെ അങ്ങ് ഉരുകിതീരും. താന്‍ തളര്‍ന്നാല്‍ എല്ലാവരും തളരും, ഈ ചിന്തയാകും അവരുടെ മനസ്സില്‍. അതുകൊണ്ട് ,ആ സ്നേഹം പുറമേ കാണിക്കാന്‍ അവര്‍ക്ക് ഏപ്പോളും പറ്റിയെന്നു വരില്ല..
ജിമ്മിച്ച ,സന്തോഷം
നനവ് : ഇഷ്ടായെന്നരിഞ്ഞതില്‍ സന്തോഷം