അന്തിമാനത്തുനിന്നും സന്ധ്യാ ഗാനം പോലെ പെയ്യ്തിറങ്ങുന്ന മഴ. ഇത് ജൂണ്‍ മാസം. എവിടെയാണെങ്കിലും ജൂണ്‍ മാസത്തിന്റെ കയ്യും പിടിച്ചു മഴയുംഉണ്ടാവുമല്ലോ ? .
ഇടക്കെപ്പോളോ ദ്രുതതാലത്തിലെത്തുന്ന മഴയ്ക്ക് കൂട്ടായി ഇടിയുടെ അകമ്പടിയും . രാഗവിസ്ഥാരത്തിനോടുവില്, ആളൊഴിഞ്ഞ അരങ്ങുപോലെ നിശബ്ദമായ് സായംസന്ധ്യ. പെയ്തൊഴിഞ്ഞ മാനത്തു, ആര്‍ദ്രമായ മിഴിയോരത്തുവിരിയുന്ന,പറയാത്ത പ്രണയത്തിന്റെ വര്‍ണ്ണങ്ങള്‍ പോലെ, ഒരുമഴവില്ല് വിരിഞ്ഞു . ആ ഇരട്ട മഴവില്ലു ഈറന്‍ സന്ധ്യക്ക് കൂടുതല്‍ മിഴിവേകി .
എന്റെ വഴിയില്‍ പൂത്തുനിന്ന വാകമരത്തില്‍ താളത്തോടെ പാട്ടുപാടി വന്നിരുന്ന പേരറിയാത്ത കിളികള്‍. പൊഴിഞ്ഞു വീണ പൂക്കളെ കണ്ടു കണ്ണുനീര് പോഴിക്കുന്നതുപോലെ ,ചില്ലകളില്‍ മഴത്തുള്ളികള്‍. വഴിയരികില്‍ നില്ക്കുന്ന ഈ വാകമരത്തിനു പ്രണയകഥകള്‍ ഒന്നുംതന്നെ പറയുവാന്‍ കാണില്ല. പക്ഷെ ഓരോ ഋതുവിലും ആര്‍ക്കോവേണ്ടി പൂത്തുലയുന്നു. ഹൃദയത്തില്‍ തൊട്ടു വരച്ച ഒരു വര്‍ണ്ണ ചിത്രംപോലെ, കടും ചുവപ്പാര്ന്നു. ആ വര്‍ണ്ണം പ്രണയത്തിന്റെയോ ? അതോ വിരഹത്തിന്റെയോ ? ഉത്തരം കിട്ടാതെ ഞാന്‍ മടങ്ങി !
ഈ പോസ്റ്റ് എന്റെ സുഹൃത്ത് സുജിത്തിനും സുജിത്തിന്റെ സുഹൃത്തിനും.
മഴക്കാറുകാരണം നല്ല വെളിച്ചം ഇല്ലായിരുന്നു . പിന്നെ ഫോട്ടോഗ്രാഫി അത്ര വശവുമില്ല .
നന്നായിരിക്കുന്നു...
ReplyDeleteReally beautiful
ReplyDeleteനന്ദി അനൂപേ, വെളിച്ചക്കുറവുണ്ടെങ്കിലും സംഗതി കലക്കി !
ReplyDeleteപിന്നെ ആ ഇരട്ട മഴവില്ല് , അസൂയ തോന്നുന്നു.
ഇവിടെ കേരളത്തില്‍ മഴക്കാലമെത്തി കേട്ടോ.
വാനിലെ സകല കിളിവാതിലുകളും തുറന്ന്
മണ്ണിലേക്ക് പെയ്തിറങ്ങുന്ന ആര്‍ദ്രമായ മഴത്തുള്ളികള്‍
കൈക്കുമ്പിളില്‍ ഒതുക്കണ്ടേ?
അമേരിക്കയിലെ മേഘങ്ങളോടു വിടപറഞ്ഞു ഇങ്ങോട്ട് വാ...
ആസ്വതിക്കാം നല്ലൊരു മഴക്കാലം, നല്ലൊരു പ്രണയകാലം...
പടങ്ങള്‍ നന്നായിട്ടുണ്ട്
ReplyDeleteഎന്തായാലും ചിത്രങ്ങള്‍ നന്നായിട്ടുണ്ട്
ReplyDeleteആ വര്‍ണം പ്രണയത്തിന്റെ തന്നെ ..!!
ReplyDeleteനഷ്ട പ്രണയത്തിന്റെ ..!!
നല്ല ചിത്രങ്ങൾ!
ReplyDeleteചിത്രങ്ങള്‍ നന്നായിട്ടുണ്ട്
ReplyDeleteനല്ല ചിത്രങ്ങൾ.
ReplyDeleteനന്ദി അനൂപേ..!!
എന്റെ ഗുല്‍മോഹര്‍ കാണാന്‍ വന്ന എല്ലാവര്ക്കും ഒരു പാട് നന്ദി. നിങ്ങളുടെ നല്ല വാക്കുകള്‍ എനിക്ക് ഒരു പാട് സന്തോഷം തരുന്നു...
ReplyDeleteവളരെ നല്ല ഫോട്ടോസ് അനൂപ്....
ReplyDelete