
പ്രഭാതം മുതല്‍ പ്രദോഷം വരെ നിങ്ങളുടെ എല്ലാ സുഖങ്ങളിലും സന്തോഷങ്ങളിലും ഒരു മൂകസാക്ഷിയായി, നിങ്ങളുടെ കര്‍മ്മ സാക്ഷിയായി , ഞാനുമുണ്ടായിരുന്നു ഇവിടെ ! ഒരു ദിവസത്തെ പ്രയ്ത്നങ്ങള്‍ക്കൊടുവില്‍ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തെക്കാവും നിങളുടെ യാത്ര. അല്ലെങ്കില്‍ നാളത്തെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും താലോലിക്കുകയാവും. നാളയെ പറ്റിയുള്ള സ്വപ്ങ്ങള്‍ സ്വപ്ങ്ങള്‍ മാത്രമാകാതെ യാധാര്‍ത്യമാകട്ടെ ! ആകുലതകളും ദുഖങ്ങളുമൊക്കെ പ്രിയപ്പെട്ടവരുടെ തോളില്‍ചാരി നമുക്കിറക്കിവെക്കാം. വര്‍ണ്ണാഭമായ ഈ സായംസന്ധ്യപോലെതന്നെ വര്‍ണ്ണ മനോഹരവും ,സാന്ദ്ര സന്ധ്യയില്‍ വലംപിരിശംഖില്‍ നിന്നുമുതിരുന്ന ഓംങ്കാരനാദം പോലെ ഇമ്പമുള്ളതുമായിരിക്കട്ടെ നാളത്തെ പുലര്‍കാലം......
കാത്തിരിപ്പുണ്ട് എന്‍റെ വരവും കാത്തു ഭുമിയുടെ മറ്റേ ചെരുവ്.....പ്രതീക്ഷകളുടെ തുടി നാദങ്ങളുമായി ,പുതുമയുടെ കുളിര്‍മഞ്ഞുനിറച്ചു ഒരു ദിനത്തെ വരവേല്‍ക്കാന്‍....
സകല ജീവജാലങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് ഈ ഊര്‍ജത്തിനെയാണെന്ന് നാം ഓര്‍ക്കാറുണ്ടോ?
ReplyDeleteസൂര്യനില്ലെങ്കില്‍ ഞാനില്ല നീയില്ല: എങ്ങും ഇരുട്ട് മാത്രം...
----------------------------------
അനൂപ് നല്ല തുടക്കം. കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
ആശംസകള്‍...