

കാലം.. ശിശിരകാലത്ത് പൊഴിയുന്ന ഇലകള്‍ പോലെ കൊഴിഞ്ഞു വീഴുന്നു ! പടിയിറങ്ങിപോകുന്ന കാലത്തെ ആര്‍ക്കും തടയാന്‍ കഴിയില്ല. ഈ ഇറങ്ങിപോക്കില്‍ കൂടെ പടിയിറങ്ങുന്ന ചിലതിനു മാത്രം ഉത്തരമില്ല. ചില വേര്‍പാടുകള്‍ക്കും......... കാലപ്രാവഹത്തില്‍ വേര്‍പാടുകള്‍ അനിവാര്യമല്ലേയെന്നു ഒരാശ്വാസത്തിനായി മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും .......
ശിശിരകാലത്ത് മരത്തില്‍ നിന്നും വേര്‍പെട്ടു കാറ്റിന്‍റെ കയ്യില്‍പ്പിടിച്ചു മെല്ലെ മെല്ലെ പറന്നു വീഴുന്ന ഇലകളോട് പോഴിയല്ലേന്നു പറയാന്‍ ആര്‍ക്ക് സാധിക്കും. " സാരമില്ല ,എന്‍റെ ഈ വേര്‍പാട് മറ്റൊരു നല്ല പൂക്കാലത്തിനുവേണ്ടിയല്ലേ" എന്ന്, നെഞ്ചിനുള്ളിലവശേഷിപ്പിച്ച മുറിവുകളുമായി പറന്നകലുംപോള്‍ അവ നമ്മോടു മന്ത്രിക്കുന്നുണ്ടാവും .പക്ഷെ ഈ പൊഴിഞ്ഞു വീഴ്ചയില്‍ ഉണ്ടാകുന്ന മുറിവുകള്‍ ഉണക്കാന്‍ വരാന്‍ പോകുന്ന പൂക്കാലങ്ങള്‍ക്കാകുമോ ? നമ്മുടെ നെഞ്ചോട് ചേര്‍ക്കുന്നവ പടിയിറങ്ങി അകന്നുപോകുംമ്പോളുണ്ടാകുന്ന വേദന മറയ്ക്കാന്‍ ഏതു പൂക്കാലത്തിന് കഴിയും.
ഇനിയും കാലം മാറും മറ്റൊരു വസന്ത കാലത്തില്‍ ഈ മരങ്ങളില്‍ ഇലകളും വരും പൂക്കളും വരും. പക്ഷെ എന്‍റെ നെഞ്ചില്‍നിന്നും കൊഴിഞ്ഞ ഇലകളുടെ മുറിപ്പാടുകള്‍ മാറ്റാന്‍ ഇനിയൊരു പൂക്കാലത്തിനാകുമോ ?..........
ഋതുക്കള്‍ മാറിമറഞ്ഞിട്ടും മറക്കാനാവുന്നില്ല 2007 ലെ ഡാളസ്സിലെ ഈ ശിശിരം. മറക്കാനാവില്ല എനിക്കീ ജന്മത്തില്‍ .....



മറ്റൊരു പകലുകൂടി എരിഞ്ഞടങ്ങുന്നു. ഈ ശിശിരകാല സന്ധ്യയില്‍ ഇനി ഞാനും തണുത്തുറഞ്ഞ എന്‍റെ ഏകാന്തതയും മാത്രം.
anoop.
nice shots!....
ReplyDeleteചിത്രങ്ങളെല്ലാം നന്നായി
ReplyDeleteഎല്ലാം നല്ല ഭംഗിയുള്ള ചിത്രങ്ങള്‍.
ReplyDeleteനല്ല ചിത്രങ്ങള്‍
ReplyDeleteFriends, thank you for your comments.
ReplyDelete