
മൌണ്ട് റിനിയര്‍ വാഷിങ്ങ്ടനിലെ പ്രധാന ഒരു ആകര്‍ഷണ കേന്ദ്രം ആണ് . ഒന്നിനൊന്നോടു ചേര്‍ന്ന മലനിരകള്‍.നമ്മുടെ ഹിമാലയന്‍ പര്‍വതങ്ങളെ ഓര്‍മിപ്പിച്ചു. 14,000 ത്തോളം അടി ഉയരമുള്ള ഈ പര്‍വതത്തിന്റെ അടിഭാഗം മാത്രം ഏകദേശം 100 ചതുരശ്ര മൈലോളം വരും. 1899 മുതല്‍ ഇതൊരു നാഷണല്‍ പാര്‍ക്കായി അംഗീകരി ചിരിക്കുന്നതായാണ് അറിയുവാന്‍ കഴിഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഇതൊരു നിര്‍ജീവമായ അഗ്നിപര്‍വതമാണെന്നു അധികം ആര്‍ക്കും അറിയില്ല.വര്‍ഷത്തിലെ മിക്ക ഋതുവിലും മഞ്ഞിനാലും ,െഎസിനാലു൦ മൂടപ്പെട്ടകിടക്കുന്നതുകൊണ്ട് എപ്പോളും തിളങ്ങികിടക്കും. സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും വര്‍ണ്ണ രാജികള്‍ മഞ്ഞുപാളികളില്‍ തട്ടി പ്രതിഭലിക്കുന്നകാഴ്ച വളരെ മനോഹരമാണ്.


മനോഹരമായ താഴ്വാരങ്ങളും പൂത്തുനില്‍ക്കുന്ന ചെടികളും മനോഹരമായ കാഴ്ച നല്‍കുന്നു...




Photos : Anoop
അനൂപ് നല്ല ചിത്രങ്ങള്‍, അല്പം കൂടി വിശദീകരണം നല്‍കി ഇതൊരു യാത്ര വിവരണം ആക്കിയാല്‍ കൂടുതല്‍ നന്നാവും എന്നൊരു അഭിപ്രായം ഉണ്ട്. പിന്നെ ബ്ലോഗ് ചിന്ത, ജാലകം എന്നീ അഗ്ഗ്രിഗേറ്ററുകളില്‍ വേഗം ലിസ്റ്റ് ചെയ്യാന്‍ നോക്ക്, ഇതു കൂടുതല്‍ പേര്‍ വായിക്കട്ടെ. അതിനു മുന്‍പ് പോസ്റ്റിനു ടാഗ് നല്‍കാന്‍ മറക്കണ്ട. എല്ലാ ആശംസകളും
ReplyDeleteമനോഹരം... നല്ല കാഴ്ചകള്‍ !
ReplyDeleteസുജിത് ,വിഷ്ണു ആശംസകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി. " ചിതറിയ ഓര്‍മ്മകള്‍" എന്നപേരില്‍ ഒരു ബ്ലോഗ് തുടങ്ങിയാലോ എന്നൊരു ആലോചനയുണ്ട്. അതില്‍ ഇതെപ്പറ്റി കൂടുതല്‍ ഏഴുതാമെന്നു വിചാരിക്കുന്നു. സുജിത്തേ മഴയെ പറ്റി തീര്‍ച്ചയായും ഉണ്ടാവും...അനൂപ്
ReplyDeleteസ്ഥലങ്ങള്‍ നല്ല ഭംഗി ഉള്ളതാണല്ലോ.അതു പോലെ തന്നെ ചിത്രങ്ങളും.യാത്രാ വിവരണമാക്കുന്ന കാര്യം പരിഗണിക്കണം കേട്ടോ..
ReplyDeletenannaayittundu, keep posting ....
ReplyDelete