Friday, March 19, 2010

അമ്പട ഞാനേ !







ഇത് കാഴ്ചക്ക് ഒരു സാധാരണ പുളിമരം. പക്ഷെ അവന്‍ നില്‍കുന്ന സ്ഥലത്തിന്‍റെ പ്രത്യേകത കൊണ്ടാണ് ഒന്ന് നോക്കിനിന്നു പോയത് . മോറികമി ജാപ്പനീസ് ഗാര്‍ഡനിലെ ഒട്ടും മോശമല്ലാത്ത സ്ഥലത്താണ് ഇവന്‍ തല ഉയര്‍ത്തിനില്‍ക്കുന്നത്. ഇലകളെല്ലാം കൊഴിഞ്ഞതിനാല്‍ കാഴ്ചക്കു വലിയ ഭംഗി തോന്നിയില്ല.
അലുക്കുകള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ തൂങ്ങിക്കിടക്കുന്ന കായ്കള്‍കണ്ടപ്പോള്‍ വായില്‍ കപ്പലോട്ടം തുടങ്ങി. എത്രനേരം നോക്കി നിക്കും ! ഞാന്‍ തെക്കൊട്ടുന്നം വെച്ചാല്‍ വീഴുന്നത് വടക്കോട്ടാണെന്ന കാര്യമൊക്കെ മറന്നു ഒരു കൊഴികിട്ടനെന്താ മാര്‍ഗമെന്നാലോചിച്ചു. കോഴി പോയിട്ട് ഒരു ഈര്‍ക്കില്‍ പോലും കണ്ടില്ല. കിട്ടാത്ത പുളിക്ക് അപ്പടി പുളിയാണെന്ന് പറഞ്ഞിട്ട് പോരാന്‍ പറ്റുമോ ? പിന്നെ കൊതിക്കുണ്ടോ നാണവും മാനവും. നിന്ന നിപ്പില്‍ ഒറ്റച്ചാട്ടം. ദാ കയ്യില്‍ രണ്ടെണ്ണം ! നിന്ന നിപ്പില്‍ ഒരെണ്ണം തിന്നു കഴിഞ്ഞപ്പോളാണ് സമാധാനമായത്. സെക്ക്യുരിട്ടി ക്കാരുടെ ജാപ്പനീസിലുള്ള നല്ല ഒരു "പ്രഭാഷണം" പ്രതീക്ഷിച്ചാണ് ചുറ്റും നോക്കിയത് . പക്ഷെ ഇവന്‍ ഏതു കൂതറ നാട്ടില്‍നിന്നു വന്നവനാട എന്നമട്ടിലുള്ള അവരുടെ നിപ്പുകണ്ടപ്പോള്‍ , അങ്ങ് ദൂരെ ഇന്ത്യ എന്നൊരു രാജ്യമുണ്ടെന്നും ,അതിന്‍റെ ഇങ്ങേ അറ്റത്ത്‌ കേരളമെന്ന ഒരു സ്റ്റേറ്റ് ഉണ്ടെന്നും അവിടെ കോട്ടയത്ത് വന്നാല്‍ ഇങ്ങനെയും ഉള്ള ആള്‍ക്കാരെ കാണാമണ്ണാ എന്ന് മനസ്സില്‍ പറഞ്ഞു അവിടുന്ന് മുങ്ങി ! നാട് മറന്നാലും "മൂട് " മറക്കാന്‍ പറ്റുമോ ?
തൊട്ടടുത്തു ധ്യാനനിരതയായിയിരുന്ന മദാമ്മച്ചി വീണ്ടും തന്‍റെ ധ്യാനം തുടര്‍ന്നു !



Photos : anoop

6 comments:

  1. അനൂപ്,ജപ്പാനിലെ കുറച്ചു വിശേഷങ്ങളും,കുറച്ചു ചിത്രങ്ങളും കൂടി ആകാം കേട്ടോ!!!

    ReplyDelete
  2. ജപ്പാനിലെ പുളീ...കൊള്ളാം..

    ReplyDelete
  3. പുളി ഒന്നുതന്നെ, പക്ഷേ, കൊതി ജപ്പാനിൽ കൂടും..

    ReplyDelete
  4. പുളിയും ഇനി മെയിഡ് ഇന്‍ ജപ്പാന്‍..

    ReplyDelete
  5. ചിത്രങ്ങള്‍ കണ്ടു അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി ..

    ReplyDelete

 

2010 © Anoop All Rights Reserved

Creative Commons License
Under United States License.